മാഡ്രിഡ് :
സ്‌പെയിനില്‍ 2000 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നൂറിലേറെ പേരാണ് 24 മണിക്കൂറിനിടെ സ്‌പെയിനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
ഇതോടെ ഇറ്റലിക്കുശേഷം കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി സ്‌പെയിന്‍ മാറി. 7753 പേര്‍ക്കാണ് സ്‌പെയിനില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 288 പേരാണ് ഇതുവരെ മരിച്ചത്.
അതിനിടെ, സ്‌പെയിന്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭിച്ച നിലയിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ജോലിക്കും ചികിത്സ തേടുന്നതിനും ഭക്ഷണം വാങ്ങുന്നതിനും മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് അധികൃതര്‍ നല്‍കിയിട്ടുള്ളത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി