പാലക്കാട് : സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുക എന്ന ലക്ഷ്യത്തോടെ പൊലീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാളയാറില്‍ സംഘടിപ്പിച്ച ബഹുജന ബോധവത്ക്കരണ പരിപാടിയുടെ വിളംബരജാഥ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പൗരന്മാരും പങ്കാളികളായാല്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ കേരളം ലോകത്തിന് മാതൃകയാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2020 സ്ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള പൊലീസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം തെരുവുനാടകങ്ങള്‍, വിളംബര ജാഥകള്‍, ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ നടത്തും. സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്നീ ആശയങ്ങള്‍ ഉയര്‍ത്തുന്ന ചിത്രങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കുന്ന വാഹനവും ജില്ലയില്‍ മാര്‍ച്ച് 31 വരെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ പര്യടനം നടത്തും. കഞ്ചിക്കോട് ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ 300 ലധികം പേര് പങ്കെടുത്തു. വിളംബരജാഥ സത്രപടിയില്‍ സമാപിച്ചു. കുട്ടികള്‍ മെഴുകുതിരി തെളിയിച്ച് പ്രതിജ്ഞ ചൊല്ലി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി