• admin

  • January 15 , 2022

തൃശൂർ : വ്യവസായ വകുപ്പിൻ്റെ ടിൻഡക്സ് വിപണനമേളയിൽ ശ്രദ്ധേയമായ സ്റ്റാൾ ഒരുക്കിയിരിക്കയാണ് ശ്രീലക്ഷ്മിയും കൂട്ടുകാരികളും. എവർലി ഓർഗാനിക് എന്ന ഇവരുടെ കോസ്മറ്റിക് ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ നല്ല ആവശ്യക്കാരുണ്ട്.   ജീവിതത്തിൻ്റെ പ്രാരാബ്ദങ്ങൾക്കിടയിൽ പല ജോലി ചെയ്തെങ്കിലും ഈ സോപ്പുകളാണ് എൻ്റെ ജീവിതം പതപ്പിച്ചതെന്നു് ശ്രീലക്ഷ്മി പറഞ്ഞു. കോവിഡ് കാലം യൂടൂബുകൾ വഴി അറിഞ്ഞ സോപ്പ് നിർമ്മാണം ,ഒന്ന് പരീക്ഷിച്ച് നോക്കി. അങ്ങിനെ മെല്ലെ മെല്ലെ ജൈവ രീതിയിലുള്ള സോപ്പ് നിർമ്മാണം ഒരു നല്ല സംരംഭമായി മാറ്റാൻ കഴിഞ്ഞു. വ്യവസായ വകുപ്പിൻ്റെ പിന്തുണ കൂടുതൽ ആത്മവിശ്വാസം പകർന്നു. സോപ്പുകൾക്കൊപ്പം ക്ലീനിങ്ങ് ഡിറ്റർജൻ്റുകളും ഇവർ ഉണ്ടാക്കി വിപണനം നടത്തുന്നു. ഓൺലൈൻ ഫ്ലാറ്റുഫോമുകൾ വഴിയാണ് പ്രധാന വിപണി പല വീടുകളിലിരുന്ന് സ്ത്രീകൾ നിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കുന്നു. പ്രതിസന്ധി കാലത്ത് കുറച്ചാൾക്കെങ്കിലും തൊഴിൽ നൽകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന്. ശ്രീലക്ഷ്മി വ്യക്തമാക്കി.