കൽപ്പറ്റ : കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ അവധിയിൽ വന്ന സൈനികൻ വിഷ്ണുവിനെ നിയമനടപടികൾ കാറ്റിൽ പറത്തിക്കൊണ്ട് മർദ്ദിച്ച് അനധിക്യതമായി തടങ്കലാക്കിയ സംഭവത്തിൽ പ്രതിക്ഷേധിച്ച് കേരള സർവീസ് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് എക്സ് ത്തിൽ നവംബർ 1ന് രാവിലെ 10 മണിക്ക് കലക്ട്രേറ്റിറേറ്റിലേക്ക് മാർച്ച് നടത്തി ധർണ്ണയും നടത്തും. പോലീസ് സേനക്ക് തന്നെ കളങ്കം വരുത്തിയ സംഭവ ത്തിലെ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകും. 11 മണിക്ക് ധർണ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും .കൽപ്പറ്റ കനറാ ബാങ്കിന്റെ സമീപത്തുനിന്നും തുടങ്ങുന്ന പ്രതിക്ഷേധ മാർച്ചിൽ വയനാട്ടിലെ മൂന്ന് താലൂക്കുകളി ലുള്ള വിമുക്ക് ഭടൻമാരും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് മത്തായികുഞ്ഞു പുതുപ്പള്ളി, സെക്രട്ടറി അബ്ദുള്ള വരിയിൽ ജോയ് ജേക്കബ് മിറയാ ലയം ക്യാപ്റ്റൻ ടി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി