• admin

  • November 1 , 2022

കൊച്ചി : ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.സി സഖറിയാസ്, മേരി സഖറിയാസ് എന്നിവര്‍ ചേര്‍ന്നാണ് ആപ്ലിക്കേഷന്റെ ലോഗോയും, ഡെലിവറി ഉപകരണങ്ങളും പ്രകാശനം ചെയ്തു.   വ്യക്തിഗത ഇ-കൊമേഴ്‌സ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ഒരു ഷോപ്പിംഗ് മാളിലെ സ്റ്റോറുകളില്‍ കയറുന്നതു പോലെ പ്രൊഡക്ടുകളും സര്‍വീസുകളും നേരിട്ട് ഓര്‍ഡര്‍/ബുക്കിംഗ് നടത്തി ആ കടയുടെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി കടയുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നേരിട്ട് നല്‍കുന്ന രീതിയിലാണ് ബുക്കിറ്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ നല്‍കുന്ന എല്ലാത്തരത്തിലുള്ള ഓര്‍ഡറുകളും വ്യാപാരികള്‍ക്ക് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നതിനായി ബുക്കിറ്റ് സ്റ്റാഫുകള്‍ വഴി വ്യാപാരികള്‍ക്ക് വേണ്ടി ഹോം ഡെലിവറി സേവനവും നല്‍കുന്നുണ്ടെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി അതികൃതര്‍ അറിയിച്ചു.   ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചു തൊട്ടടുത്തുള്ള വ്യാപാരികളില്‍ നിന്ന് പോലും വീട്ടുപടിക്കലേക്കു സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. പലപ്പോഴും അത്തരം ഓണ്‍ലൈന്‍ സൗകര്യത്തിന്റെ ലഭ്യതക്കുറവ് ഇവരെ ആ സൗകര്യങ്ങള്‍ തരുന്ന മറ്റു വന്‍കിട സ്ഥാപനങ്ങളിലേക്കു പോകുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഈ കൊഴിഞ്ഞുപോക്കു വ്യാപാരസ്ഥാപനങ്ങളുടെ നിലനില്‍പ്പിന് ഇന്ന് ഒരു വലിയ ഭീഷണി ആണ്. സ്വന്തമായി ഒരു ഓണ്‍ലൈന്‍ സൗകര്യം തങ്ങളുടെ ഉപയോക്താക്കള്‍ക്കുവേണ്ടി വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവും, ചിലവഴിച്ചാല്‍ കിട്ടുന്ന വാണിജ്യ സാധ്യതയും സാങ്കേതികതയുടെ പരിചയക്കുറവും കാരണം മിക്ക വ്യാപാരികള്‍ക്കും അവരുടെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കാന്‍ കഴിയുന്നില്ല. ഇനിയുള്ള ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവരുടെ ബിസിനസിന്റെ മുമ്പോട്ടുള്ള നിലനില്‍പ്പിനെ ഈ ഓണ്‍ലൈന്‍ സൗകര്യക്കുറവ് വളരെ മോശമായി ബാധിക്കും, ഈ പശ്ചാത്തലത്തിലാണ് ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്പ് ആരംഭിക്കുന്നത്.   ബുക്കിറ്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ദൈനദിന ആവശ്യങ്ങള്‍ക്കു പല വികസിത രാജ്യങ്ങളിലും ഉള്ള ഒരു ഇ-ഷോപ്പിംഗ് അനുഭവവും, ഹോം ഡെലിവെറി സൗകര്യവുമാണ് ആപ്പിലൂടെ നല്‍കുന്നത്. ബുക്കിറ്റിലൂടെ ഓണ്‍ലൈന്‍ സൗകര്യം നല്‍കുമ്പോള്‍ ഉപയോക്താക്കള്‍ക്കു അവര്‍ ഉപയോഗിക്കുന്ന അതേ കടയില്‍ നിന്നും, അതേ വിലയില്‍, അതെ സാധനങ്ങള്‍ വാങ്ങുന്നതിനും ഏകദേശം അരമണിക്കൂറിനുള്ളില്‍ ബുക്കിറ്റ് ഹോം ഡെലിവെറിയിലൂടെ സ്ഥാപനങ്ങളുടെ ചുറ്റുവട്ടത്തിലുള്ള പ്രദേശങ്ങളില്‍ (ദൂരത്തിനു അനുസരിച്ചു) ആവശ്യപ്പെടുന്ന സ്ഥലത്തു എത്തിച്ചു നല്‍കുന്നതും ആണ്. എല്ലാത്തരത്തിലും ഉള്ള വ്യാപാരികള്‍ക്കും എവിടെനിന്നും സ്വന്തമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഓണ്‍ലൈന്‍ സൗകര്യവും തങ്ങളുടെ ഉപയോക്താക്കള്‍ക്കു നേരിട്ട് ഹോം ഡെലിവറിയും ചുരുങ്ങിയ ചിലവില്‍ നല്‍കുവാന്‍ സാധിക്കും. ഭക്ഷണ വിതരണം, അവശ്യ വസ്തുക്കളുടെ വിതരണം, ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ ബുക്കിംഗ്, ലോണ്‍ട്രി & ഡ്രൈ ക്ലീനിങ് തുടങ്ങി എല്ലാവിധത്തിലും ഓണ്‍ലൈനിലൂടെ സേവനം സാധ്യമായ സേവനങ്ങള്‍ ഉപഭോക്താവിന് ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ബുക്കിറ്റ് ചെയ്യുന്നത്, മറ്റൊരു വിധത്തില്‍ ഉപഭോക്താക്കള്‍ക്കു തങ്ങളുടെ ഗാഡ്‌ജെറ്റുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പല സ്ഥാപനങ്ങളുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു നിറക്കാതെ ഒരു ആപ്പിലൂടെ അവരുടെ എല്ലാ ഓണ്‍ലൈന്‍ ആവശ്യങ്ങളും നിറവേറ്റാനും സാധിക്കും.   കൊച്ചി നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ ആണ് തുടക്കത്തില്‍ ബുക്കിറ്റിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഭാവിയില്‍ മേല്‍പറഞ്ഞ സേവനങ്ങള്‍ കൂടാതെ കൂടുതല്‍ അവശ്യ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ബുക്കിറ്റിന്റെ സേവനം ഉടന്‍തന്നെ രാജ്യത്തുടനീളം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബുക്കിറ്റ് സ്ഥാപകനും, സിഇഒയുമായ ഷാജി സഖറിയാസ് പറഞ്ഞു. വീട്ടിലേക്ക് പെട്ടെന്ന് സാധനങ്ങള്‍ വാങ്ങേണ്ടി വരുന്ന അവസരത്തിലും വീട്ടിലെ ലോണ്‍ട്രി മാനേജ് ചെയ്യുന്നതിനും ബുക്കിറ്റ് ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് ഒരു വലിയ സഹായം ആണെന്ന് ബുക്കിറ്റ് കോ-ഫൗണ്ടര്‍ റോഷിനി ജോണ്‍ പറഞ്ഞു. പാര്‍ട്ണര്‍മാരായ ലിയാസ് ലിയാഖത്ത്, സജീവ് ജോസഫ്, ഫ്രാന്‍സിസ് ആന്റണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.   ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ബുക്കിറ്റ് ആപ്പ് ലഭ്യമാണ്. ആന്‍ഡ്രോയിഡ്  https://play.google.com/store/apps/details?id=com.bookitindia.customer   ഐഒഎസ് https://apps.apple.com/in/app/bookit-book-an-appointment/id1524670589