• admin

  • October 31 , 2022

കൽപ്പറ്റ :   വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ സി- ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.   സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് തൊഴിലാളികളുടെ ദേശീയ അവകാശ ദിനത്തിൻ്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. ശമ്പളം 26000 രൂപയാക്കി നിശ്ചയിക്കുക, ദേശിയ തലത്തിൽ ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, സെക്യൂരിറ്റി ആക്ട് ഫലപ്രദമായി നടപ്പിലാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സി.ഐ.ടി.യു. 'ജില്ലാ ജനറൽ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു. എം.സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. പി.ജെ. ആൻ്റണി, കെ.ജയരാജൻ, കെ.സച്ചിദാനന്ദൻ, കെ.സി.ജബ്ബാർ, മാധവൻ, പി.ജി. സജി, കെ.ടി.ബാലകൃഷ്ണൻ, എം.കെ. പ്രകാശൻ, എം. സനീഷ് തുടങ്ങിയവർ സംസാരിച്ചു.