• admin

  • March 25 , 2022

കാവുംമന്ദം : കോവിഡിനെ തുടർന്ന് ദുരിതത്തിലായ ചെറുകിട സംരംഭകരെ സഹായിക്കാൻ സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കേരള ബാങ്ക് നടപ്പിലാക്കുന്ന സുവിധ പ്ലസ് വായ്പ പദ്ധതിയിലൂടെ കാവുംമന്ദം ബ്രാഞ്ചിൽ ഒരു കോടിയിൽ അധികം രൂപയുടെ വായ്പ വിതരണം ചെയ്തു. തരിയോട് , തെക്കുംതറ, വെണ്ണിയോട് ക്ഷീരസംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വായ്പ മേളയുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ നിർവ്വഹിച്ചു. കേരള ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആശാ ഉണ്ണി, തരിയോട് ക്ഷീരസംഘം പ്രസിഡന്റ് എം.ടി.ജോണി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിൻ ടി.ജോയി ശാഖ മാനേജർ ഷാജു. എം. പ്രസംഗിച്ചു..