• admin

  • January 17 , 2020

ന്യൂഡല്‍ഹി : സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. സീറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കത്തില്‍ പറയുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്നത് വസ്തുതയാണ്. അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുന്നുണ്ടെന്നും സഭ ആരോപിച്ചിരുന്നു.