• admin

  • January 14 , 2022

: കേന്ദ്ര ഗവൺമെന്റിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ യും ജനദ്രോഹ നടപടികൾക്കെതിരെയും 2021 ജനുവരി 17ന് നടക്കുന്ന പോസ്റ്റ് ഓഫീസ് മാർച്ചിനോടനുബന്ധിച്ച് നടക്കുന്ന പ്രചാരണ വാഹന ജാഥ തൃശ്ശിലേരി യിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണാധികാരികൾ കേരള സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്കും ജനദ്രോഹ നടപടികൾക്കെതിരെ യും കേരളത്തിലെ മുഴുവൻ മണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്തപ്പെടുകയാണ്. ഫെഡറൽ സംവിധാനത്തെ മുഴുവൻ അട്ടിമറിച്ചുകൊണ്ട് ഏകാധിപത്യ രീതിയിലുള്ള ഭരണം നടത്തുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ ബിജെപി ഇതര സംസ്ഥാന ഗവൺമെന്റ് കളെ കേന്ദ്രത്തിന്റെ അധികാരങ്ങൾ ഉപയോഗിച്ചു കൊണ്ടും അർഹമായ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടും ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഭരണം നടത്തുന്നത്.തിരുനെല്ലി ലോക്കൽ സെക്രട്ടറി കെ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ വി കെ ശശിധരൻ, വൈസ് ക്യാപ്റ്റൻ നിഖിൽ പത്മനാഭൻ, ഡയറക്ടർ വി വി ആന്റണി, ജാഥാംഗങ്ങളായ കെ സജീവൻ, അജ്മൽ ഷെയ്ഖ്, തുടങ്ങിയവർ പ്രസംഗിച്ചു. ഷാജി കെ വി സ്വാഗതവും, മിഥുൻ നന്ദിയും പറഞ്ഞു.