• admin

  • February 9 , 2020

കൊച്ചി : സമുദ്രോത്പന്ന ഇറക്കുമതിയുടെ പ്രധാന വിപണിയായി ചൈന തുടരുകയാണെന്ന് ഇരുപത്തിരണ്ടാമത് ഇന്ത്യാ അന്താരാഷ്ട്ര സമുദ്രോത്പന്ന കയറ്റുമതി മേളയില്‍ പങ്കെടുത്ത വിദഗ്ധര്‍ വിലയിരുത്തി. സമുദ്രോത്പന്ന വാണിജ്യത്തിലെ ഒരു പങ്കാളിയെന്ന നിലയില്‍ ചൈനയുടെ മേലുള്ള അമിതാശ്രയത്വത്തെപ്പറ്റി ജാഗ്രത പുലര്‍ത്തണമെന്ന് 'സാധ്യതാവിപണികളും റെഗുലേറ്ററി പരിസ്ഥിതിയും' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ചൈന, സമുദ്രോത്പന്നങ്ങളുടെ അധികം ചൂഷണം ചെയ്യപ്പെടാത്ത ഒരു പ്രധാനവിപണിയാണെന്ന്, ഫ്രാന്‍സിലെ സമുദ്രോത്പന്ന വ്യവസായ കണ്‍സള്‍ട്ടന്റ് കാര്‍സണ്‍ റോപ്പര്‍ 'ചൈനയും പാടത്തു വളര്‍ത്തുന്ന ചെമ്മീനും' എന്ന പ്രഭാഷണത്തില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും മുന്തിയ 11 സമുദ്രോത്പന്ന വിപണികളുടെ കൂട്ടത്തില്‍ ചൈന തുടര്‍ന്നും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തലുകളെന്ന് ചൈന എങ്ങനെ ആഗോള സമുദ്രോത്പന്ന വ്യാപാരത്തെയും ഉപഭോഗത്തെയും സ്വാധീനിക്കുന്നു എന്ന വിഷയം കേന്ദ്രീകരിച്ചുള്ള ഒരു പ്രബന്ധാവതരണത്തില്‍ അദ്ദേഹം നിരീക്ഷിച്ചു. ത്രിദിന ദ്വൈവാര്‍ഷികസംഗമം കേന്ദ്രവാണിജ്യവ്യവസായമന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സിയായ എംപിഇഡിഎയും, സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സംയുക്തമായാണു സംഘടിപ്പിക്കുന്നത്