• admin

  • January 12 , 2020

കൊച്ചി : കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ജെയിന്‍ കോറല്‍ കോവിന്റെ നിയന്ത്രിത സ്ഫോടനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ നടന്നതായി ജില്ലാ കളക്ടര്‍ എസ് സുഹാസ്. സമീപപ്രദേശങ്ങളിലെ വീടുകള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചില്ല. സ്ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. ടീംവര്‍ക്കിന്റെ വിജയമാണിതെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നു. സ്ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കെട്ടിടം നിന്ന സ്ഥലത്ത് തന്നെയാണ് തകര്‍ന്നുവീണതെന്നും എസ് സുഹാസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കളക്ടര്‍ പറഞ്ഞു. സ്ഫോടനം വിജയകരമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്ത പോലെ തന്നെ സംഭവിച്ചു. ആര്‍ക്കും ഒരു അത്യാഹിതവും സംഭവിച്ചില്ല. അരമണിക്കൂറിനകം വാഹനഗതാഗതം പുനഃസ്ഥാപിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.