കൽപ്പറ്റ : വയനാട് ജില്ലയിലെ കർഷകരുടെയും സാധാരണക്കാരുടെയും ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് സമരം ചെയ്യുന്നവരെ അടിച്ചമർത്തി കൊണ്ട് സമരങ്ങളെ ഇല്ലാതാക്കാമെന്ന് പോലീസും പിണറായി സർക്കാരും വ്യാമോഹിക്കേണ്ട എന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. സമാധാനപരമായി സമരം ചെയ്ത ഐഎൻടിയുസി യൂത്ത് വിംങ്ങിന്റെ നൂറുകണക്കിന് പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടൻ ജനതയുടെ ആവാസ വ്യവസ്ഥ തകർക്കുന്ന ബഫർ സോൺ ദൂരപരിധി പുനർനിർണയിക്കുക, വയനാട് മെഡിക്കൽ കോളേജ് ഉടൻ യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻടിയുസി യൂത്ത് വിങ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ജനതയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ബഫർസോൺ വിഷയത്തിൽ ഭരിക്കുന്ന പാർട്ടിയും മുന്നണിയും പ്രഹസന സമരങ്ങൾ നടത്തിക്കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു. പ്രശ്നപരിഹാരത്തിനായി സർക്കാർ ഒരിടപെടലും നടത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎൻടിയുസി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് താരിഖ് കടവൻ അധ്യക്ഷത വഹിച്ചു..ജയപ്രസാദ്,നജീബ് പിണങ്ങോട്,ഗിരീഷ് കല്പറ്റ, രാജേന്ദ്രൻ,മോഹൻദാസ് കോട്ടക്കൊല്ലി,ഷിജു പൗലോസ്, സന്തോഷ് എക്സ്ൽ എന്നിവർ സംസാരിച്ചു....മനു ജോയ്,നൗറിസ് മേപ്പാടി, ഷിജു ഗോപാലൻ, ഡിന്റോജോസ്,അരുൺ ദേവ്, ഹർഷൽ കോന്നാടൻ,ലിബിൻ,ഷൈജു മീനങ്ങാടി,അൽജിത് പാക്കം,വിനോദ് ബത്തേരി, അജിത്, മുള്ളൻ കൊല്ലി, നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി