• admin

  • February 23 , 2022

മാനന്തവാടി : സപ്തതി നിറവിൽ മാനന്തവാടി ഒഴകോടി നാഷണൽ വയനശാല. സപ്തതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്തു.   ഒഴകോടിയുടെ ഗ്രാമഭൂമികയിൽ സർഗാത്മക ദിശാബോധത്തിന്റെ നിത്യവസന്തം തീർത്തു കൊണ്ട് തലമുറകളിലേക്ക് അറിവിന്റെയും വായനയുടെയും വേരുകൾ പടർത്തിയ സാംസ്കാരിക കേന്ദ്രമാണ് ഒഴകോടി നാഷണൽ വായനശാല. ഒരു ഗ്രന്ഥാലയം എന്നതിലുപരി ഒഴകോടി ഗ്രാമത്തിന്റെ സാമൂഹ്യമാറ്റത്തിനും ഒപ്പം സർവതോന്മുഖമായ വളർച്ചയിൽ ഇന്നും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു സ്ഥാപനം കൂടിയയാണ് നാഷണൽ വായനശാല. എഴുപതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. ആദ്യകാല പ്രവർകരെ ആദരിക്കൾ ചടങ്ങ് ഉൾപ്പെടെ ഗോത്ര കലോത്സവവും പാലിയേറ്റീവ് പ്രവർത്തനം ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ഉദ്ഘാടന ചടങ്ങിൽ വാർഡ് കൗൺസിലർ പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി എ.വി. മാത്യു, എം.ബി. ഷിജീഷ്, കെ.രാജൻ, സി.ടി. ബേബി, എസ്.ടി.ജോസ്, ഇ.കെ.മോഹനൻ, രാജേഷ് മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.