• admin

  • February 16 , 2020

പത്തനംതിട്ട : സധൈര്യം മുന്നോട്ട് പൊതുയിടം എന്റേതും എന്ന സന്ദേശവുമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ശിശുവികസന ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നൂറിലേറെ വനിതകളുടെ കൂട്ടായ്മയില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. 10 പേരില്‍ താഴെയുള്ള 20 ചെറു സംഘങ്ങള്‍ വീതം വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി 11ന് ഇലന്തൂര്‍ ജംഗ്ഷനില്‍ ഒരുമിച്ച് കൂടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം രാത്രി നടത്തം ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടന്‍ പാട്ട്, കവിതകള്‍ എന്നിവ ആലപിച്ച് വനിതകള്‍ രാത്രി നടത്തം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍.വി.തോമസ്, എം.എസ്. സിജു എന്നിവരുടെ നാടന്‍ പാട്ട് ശ്രദ്ധേയമായി.