കൽപറ്റ : സംരക്ഷിത വനമേഖലയുടെയും, ദേശീയ ഉദ്യാനങ്ങളുടെയും പരിസരപ്രേദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകരെയും മറ്റുള്ളവരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തില്‍ അലസത വെടിഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഓള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ (എ സി സി എ) സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭൂപരിധി കുറക്കുന്ന കാര്യത്തില്‍ ഇതര സംസ്ഥാനങ്ങള്‍ നടത്തിയ നീക്കങ്ങള്‍ മാതൃകയാക്കി കേരളവും അടിയന്തിരമായ ഇടപെടലുകള്‍ നടത്തണമെന്നും , കൃഷിയിലൂടെ ഉപജീവനം കണ്ടെത്തി സമാധാനപരമായി ജീവിക്കുന്ന കര്‍ഷകരെ സമരമാര്‍ഗങ്ങളിലേക്കു തിരിയുവാന്‍ നിര്‍ബന്ധിതരാക്കരുതെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മനുഷ്യനേക്കാള്‍ പ്രകൃതിക്കും വന്യമൃഗങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന തലതിരിഞ്ഞ പ്രകൃതി സ്‌നേഹം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ അഹോരാത്രം പണിയെടുക്കുന്ന കര്‍ഷകരുടെ രോദനം പൊതു സമൂഹം അവഗണിക്കുന്നതില്‍ വേദന രേഖപ്പെടുത്തി. ഭരണകക്ഷിയും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിപ്പിച്ച് സംഘാതമായി വിഷയം ചര്‍ച്ച ചെയ്തു പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു . ഉത്കണ്ഠയും ആകുലതയും നിരാശയും മനസ്സിലൊതിക്കി ഇന്നും കാര്‍ഷികവൃത്തി തുടരുന്ന കര്‍ഷകരോട് അക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു അവരുടെ സമരവഴികളില്‍ അവര്‍ക്കൊപ്പം പ്രസ്ഥാനം എന്നും ഉണ്ടാകുമെന്നും ഉറപ്പു നല്‍കി. അക്ക പ്രസിഡന്റ് ഡോ. ബെഞ്ചമിന്‍ ഈശോ, ജനറല്‍ സെക്രട്ടറി ലാലി ജോസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി