• admin

  • January 19 , 2020

: പാലക്കാട്: ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജലവിഭവവകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതിപ്രകാരം ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ ബ്ലോക്കുതല കുടുംബ സംഗമവും അദാലത്തും കൊഴിഞ്ഞാംപാറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്തവരുടെ എല്ലാ പ്രയാസങ്ങളും ഒരു വീട് വേണ്ടതിന്റെ ആവശ്യകതയും അറിയാം. കയറി കിടക്കാനുള്ള സൗകര്യം ഇല്ലാത്ത ആയിരങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ലൈഫ് പദ്ധതികൊണ്ട് സാധിച്ചു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളുടെ പോരായ്മകളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ലൈഫ് പദ്ധതി പ്രകാരം ഇതിനോടകം തന്നെ ഒന്നരലക്ഷത്തില്‍പ്പരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.