വയനാട് : പത്തു വര്‍ഷം മുമ്പ് എഴുതിയ കവിത ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ ഉദ്ധരിച്ചതിന്റെ സന്തോഷത്തിലാണ് വയനാട് ചീരാല്‍ സ്വദേശിനി ഫൈഖാ ജാഫര്‍. 2010 ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ ഫൈഖ എഴുതിയ ഷെല്‍ഫിലെ പുസ്തകങ്ങള്‍ക്ക് പറയാനുണ്ട് എന്ന കവിതയിലെ വരികളാണ് തോമസ് ഐസക്ക് ഉദ്ധരിച്ചത്. പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗശേഷിയെ കുറിച്ചു പറയുമ്പോഴാണ് ഡോ.തോമസ് ഐസക്ക് ഫൈഖയുടെ കവിത ഉദ്ധരിച്ചത്. ഫൈഖ പ്ലസ്ടു പഠനം നടത്തിയ മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനും എഴുത്തുകാരനുമായ ബാവ.കെ.പാലുകുന്നാണ് 2011ല്‍ സ്കൂള്‍ വികി പേജില്‍ ഈ കവിത അപ് ലോഡ് ചെയ്തത്. 11 വയസു മുതല്‍ കവിതകള്‍ എഴുതി തുടങ്ങിയ ഫൈഖ എം.എസ്.സി. ഫിസ്ക്സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഭര്‍ത്താവ് റിയാസിനും 9 മാസം പ്രായമുള്ള മകന് അബ്ദുള്‍ ഹാദിക്കുമൊപ്പം കുടുംബ ജീവിതത്തിന്റെ തിരക്കുകളിലാണിപ്പോള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി