• admin

  • June 21 , 2022

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമപുരസ്കാരം പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോ ചീഫും സീനിയർ റിപ്പോർട്ടറുമായ ഷിന്റോ ജോസഫും ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം കൈരളി ന്യൂസിലെ സീനിയർ റിപ്പോർട്ടറായ കെ.ആർ. അനൂപും നേടി. ഷിന്റോ ജോസഫിന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘കണ്ണീരൊഴുകുന്ന കബനി’ പരമ്പരയ്ക്കും അനൂപിന് ജില്ലയിലെ അപൂർവ ജലസ്രോതസ്സുകളായ കേണികളെക്കുറിച്ചും കേണികളും ഗോത്രവിഭാഗങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെക്കുറിച്ചുമുള്ള റിപ്പോർട്ടിനുമാണ് അവാർഡ്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരങ്ങള്‍  23ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമ്മേളനത്തിൽ വിതരണം ചെയ്യും.