• admin

  • February 13 , 2022

മാനന്തവാടി : ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിൻ്റെ വിവിധ പ്രവൃത്തികളുടെ ഒരുക്കം കുറിച്ചു കൊണ്ടുള്ള കാൽനാട്ടുകർമ്മം ചടങ്ങ് കുംഭം ഒന്നാം തീയ്യതി രാവിലെ 7 മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു.   ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിവിധ പ്രവർത്തികളുടെ തുടക്കം കുറിച്ചു കൊണ്ടുള്ള കാൽനാട്ടുകർമ്മം ക്ഷേത്രം മൂപ്പൻ ശ്രീ.കെ.രാഘവനാണ് നിർവ്വഹിച്ചത്. ചടങ്ങിന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ശ്രീ ഏച്ചോം ഗോപി, ട്രസ്റ്റി ടി.കെ.അനിൽ കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ, ശ്രീകേഷ്.കെ.എ, സി.മോഹനചന്ദ്രൻ, കെ.കരുണർ,കെ.മണി തുടങ്ങിയവർ സംബദ്ധിച്ചു.മാർച്ച് 15 മുതൽ 28 വരെയാണ് ക്ഷേത്ര ഉത്സവം.കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവം ഭംഗിയായ് നടത്തുവാൻ ഇന്ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗം തീരുമാനിച്ചു.