വെള്ളമുണ്ട : വേദനിക്കുന്നവർക്കിടയിൽ നന്മയുടെ കുളിർമഴയാവാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന അറിവുകൾ പകരാൻ നമുക്ക് സാധിക്കണമെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗമ്യത,സല്‍സ്വഭാവം, വിശാലമനസ്‌കത,പരസ്പര സ്‌നേഹം,വിശ്വസ്തത, പ്രതിപക്ഷ ബഹുമാനം തുടങ്ങിയ സ്വഭാവങ്ങള്‍ സ്വായത്തമാക്കിയവര്‍ക്ക് മാത്രമേ അന്യരുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും പങ്കുചേരുവാൻ സാധിക്കുകയുള്ളുവെന്നും സഹജീവികളുടെ മനസ്സില്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി പെയ്തിറങ്ങാനുള്ള പരിശീലന കളരികൂടിയായി വിദ്യാലയങ്ങൾ മാറണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പ്രിൻസിപ്പൽ ഫാദർ ഷാജി മേക്കര, വൈസ് പ്രിൻസിപ്പൽ ഫാദർ അരുൺ മുയൽകല്ലിങ്കൽ, അൽഫോൻസാ ദേവസ്യ,അഖില ജോൺ,റിഷി എ വർഗീസ്,അഫിദ യാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി