കൽപറ്റ : മതേതര പാർട്ടികളെന്ന് പറയപ്പെടുന്ന സി.പി.എമ്മും മുസ്ലിംലീഗും ജില്ലയിൽ നടത്തിക്കൊണ്ടിരിക്കുന്ന സമീകരണ പ്രചാരണ ക്യാമ്പയിൻ ആർ.എസ്സ്.എസ്സ് സംഘ്പരിവാറിന് സഹായകമാകുന്നതാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് പറഞ്ഞു. ഇരകളേ വേട്ടക്കാർക്കു തുല്യമാക്കുന്ന നിലപാട് നിഷ്പക്ഷതയല്ല കപടതയാണ്. അത് രാജ്യത്ത് നിലനിൽക്കുന്ന മതേതര മനസ്ഥിതി തകർക്കുന്നതും ജനാധിപത്യ സംവിധാനത്തെ അപകടത്തിലാഴ്ത്തുന്നതുമാണ്. സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാതെ മാറി നിന്ന ചരിത്രമാണ് ഫാഷിസ്റ്റുകളുടേത്. ഇന്നവർ ആര്യരാജ്യം സ്ഥാപിക്കാൻ വേണ്ടി മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുകയാണ്. കൂട്ടവംശഹത്യകൾക്ക് തയ്യാറെടുത്ത് സർവ്വസജ്ജരായതിൻ്റെ പ്രഖ്യാപനങ്ങളാണ് സംഘ്പരിവാർ സംഘടിപ്പിക്കുന്ന ധർമ്മസൻസദുകൾ. രാജ്യത്ത് അരക്ഷിതാവസ്ഥക്ക് കളമൊരുക്കുന്ന ആർ.എസ്സ്.എസ്സ് സംഘ്പരിവാരത്തോട് ഇരകളെ സമീകരിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. ഫാഷിസത്തിനെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് മതേതര രാഷ്ട്രീയ കക്ഷികളുടെ കടമയും കാലഘട്ടത്തിൻ്റെ അനിവാര്യതയുമാണ്. സി.പി.എമ്മും ലീഗും ഫാഷിസവുമായി സമരസപ്പെടരുതെന്നും ആർ.എസ്സി.നെ സാമാന്യവൽക്കരിക്കുന്ന പ്രചാരണ ക്യാമ്പയിൻ അവസാനിപ്പിക്കണമെന്നും അദ്ധേഹം വാർത്താ കുറിപ്പിൽ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി