കല്‍പറ്റ : ഇറാനിലെ കിഷ് ഐലന്‍ഡില്‍ മാര്‍ച്ച് അഞ്ചു മുതല്‍ ഒമ്പതു വരെ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു പണം ഇല്ലാതെ വിഷമിക്കുകയാണ് ഇന്ത്യന്‍ ടീം. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചില്ലെങ്കില്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര മുടങ്ങും. വേള്‍ഡ് ആംപ്യൂട്ടി ഫുട്‌ബോള്‍ ഫെഡറേഷനു കീഴില്‍ ഇറാന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭിന്നശേഷിക്കാരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി നടത്തുന്നതാണ് വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനു ഓരോ ഇന്ത്യന്‍ ടീം അംഗത്തിനും 1.6 ലക്ഷം രൂപ ചെലാണ് കണക്കാക്കുന്നത്. നിര്‍ധന കുടുംബാംഗങ്ങളാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാം. ആംപ്യൂട്ടി ഫുട്‌ബോള്‍ നിലവില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ ടീമിനു സര്‍ക്കാര്‍ സഹായം ലഭിക്കില്ല. ടീമിന്റെ ചെലവ് സ്വയം വഹിക്കാനുള്ള ശേഷി പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യയ്ക്കും ഇല്ല. ആദ്യമായാണ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇതില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്കാണ് ഒക്ടോബറില്‍ തുര്‍ക്കിയില്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാന്‍ അവസരം. ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുത്ത 18 താരങ്ങളില്‍ 10 പേരും മലയാളികളാണ്. കോഴിക്കോടുകാരന്‍ എസ്.ആര്‍.വൈശാഖാണ് ക്യാപ്റ്റന്‍. സിജോ ജോര്‍ജ്(തിരുവനന്തപുരം), ബി.ബാഷ(ആലപ്പുഴ), മനു പി.മാത്യു(പാലക്കാട്), കെ.അബ്ദുല്‍ മുനീര്‍(കോഴിക്കോട്), ബി.ഷൈജു(കൊല്ലം), വി.പി.ലെനില്‍(പാലക്കാട്), ഷെബിന്‍ ആന്റോ(തൃശൂര്‍), മുഹമ്മദ് ഷെഫീഖ് പാണക്കാടന്‍(മലപ്പുറം), കെ.പി.ഷബിന്‍രാജ്(കാസര്‍കോട്) എന്നിവരാണ് ടീമിലെ മറ്റു കേരളീയര്‍. വി.വസന്തരാജ, വിജയ് ശര്‍മ, മന്‍ജീത് സിംഗ്, ഗൗഹര്‍ അഹമ്മദ് ഗനി, മുസൈബ് റഷീദ്, ഉമര്‍ സലാംദാര്‍, സഹൂര്‍ അഹമ്മദ് വാനി, അബ്ദുല്‍ റഹ്‌മാന്‍ മിര്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ടീം അംഗങ്ങള്‍. സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ 9809921065 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പടെണമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി