• admin

  • April 29 , 2022

വെള്ളമുണ്ട : വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ,വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പി.എസ്.എ യും സംയുക്‌തമായി ചേർന്ന് കൊണ്ട് വെള്ളമുണ്ടയിൽ സ്പോർട്സ് അക്കാഡമി നിലവിൽ വരുന്നു.   പ്രഥമ യോഗം സ്കൂളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാലൻ വെള്ളരിമ്മൽ, പി.കെ.അമീൻ ,പ്രിൻസിപ്പൾ പി.സി.തോമസ്, പ്രധാന അദ്ധ്യാപിക പി.കെ.സുധ, ജ്യോതി ടീച്ചർ, ത്രിതീസ് പി.എസ്.എ, ആലീസ് ഐ.പി., ടി.മൊയ്തു, പി.എം. മമ്മൂട്ടി, പ്രേംരാജ് ചെറുകര, എം.മോഹനകൃഷ്ണൻ, കെ.കെ.ചന്ദ്രശേഖരൻ, എം.സുധാകരൻ, ചന്ദ്രബാനു സി.കെ ,റഫീക്ക് മാധ്യമം, ടി.അസീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു   കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയും, പ്രാദേശിക വിദ്യാർഥികളെയും വിവിധ കായിക ഇനത്തിൽ പരിശീലനം നൽകി സംസ്ഥാന_ദേശീയ താരങ്ങളെ വാർത്തെടുക്കുകയാണ് അക്കാഡമിയുടെ ലക്ഷ്യം. അക്കാഡമിയുടെ നടത്തിപ്പിന് വിവിധ സംഘടനാ പ്രിതിനിധികളേയും പ്രാദേശിവാസികളെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപികരിച്ചു.   താഴെ പറയുന്നവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. ചെയർമാൻ - ജുനൈദ് കൈപ്പാണി ജില്ലാ പഞ്ചായത്ത് മെമ്പർ വൈസ് ചെയമാൻമാർ ബാലൻ വെള്ളരിമ്മൽ ജംഷീർ കുനി ങ്ങാരത്ത് പി.ടി.എ പ്രസിഡണ്ട് ജനറൽ കൺവീനർ പി.സി.തോമസ് പ്രിൻസിപ്പാൾ ജോയിൻ്റ് കൺവീനർമാർ എച്ച്.എം.ഹൈസ്കൂൾ ജ്യോതി ടീച്ചർ കോ-ഓഡിനേറ്റർ ആലീസ് ഐ.പി സഹകോ-ഓഡിനേറ്റർമാർ നിവിൻ പി.എം വിജൂഷ് ജോർജ് ട്രഷറർ എം.സുധാകരൻ