• admin

  • February 4 , 2020

: ദേശീയ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരെ അമേരിക്കയില്‍ പ്രമേയം. അമേരിക്കയിലെ പ്രധാന നഗര കൗണ്‍സിലുകളില്‍ ഒന്നായ സിയാറ്റില്‍ സിറ്റി കൗണ്‍സിലാണ് ഇന്ത്യന്‍ നിയമങ്ങള്‍ക്ക് എതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. പൗരത്വ നിയമങ്ങള്‍ മുസ്ലിംകളോടും ദലിതരോടും സ്ത്രീകളോടും എല്‍ജിബിറ്റി വിഭാഗങ്ങളോടുമുള്ള വേര്‍തിരിവാണെന്ന് പ്രമേയത്തില്‍ പറയുന്നു. സിറ്റി കൗണ്‍സിലിലെ ഇന്ത്യന്‍ വംശജയായ അംഗം ക്ഷമ സാവന്താണ് പ്രമേയം അവതരിപ്പിച്ചത്. നിയമങ്ങള്‍ ഭരണഘടയ്ക്ക് എതിരാണെന്ന് പറയുന്ന പ്രമേയം, ഇന്ത്യാ ഗവണ്‍മെന്റ് യുഎന്‍ ഉടമ്പടികള്‍ക്ക് അനുസരിച്ച് അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ബഹുസ്വരതയെയും മതസ്വാതന്ത്ര്യത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള ഒരു സന്ദേശമാണ് സിയാറ്റില്‍ സിറ്റിയുടെ പ്രമേയമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ പ്രസിഡന്റ് അഹ്സന്‍ ഖാന്‍ പറഞ്ഞു. ശരിയായ ഭാഗത്ത് നിലയുറച്ച സിയാറ്റില്‍ സിറ്റി കൗണ്‍സിലിക്കെുറിച്ച് അഭിമാനമുണ്ടെന്ന് സാമൂഹ്യ സംഘടനയായ ഇക്വാലിറ്റി ലാബ് അംഗം തേന്‍മൊഴി സൗന്ദര രാജന്‍ പറഞ്ഞു.