• admin

  • February 21 , 2020

ആലപ്പുഴ : അന്തര്‍ദേശീയ മാഫിയ ശക്തിക്കള്‍ക്ക് എതിരെയുള്ള പോരാട്ടമാണ് വിമുക്തി പദ്ധതിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വിമുക്തി പദ്ധതിയുടെ ജില്ലാതല സമാപനം പുന്നപ്ര കാർമ്മൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി. ലഹരി മൂലം ഒരു തലമുറ തന്നെ നശിച്ചുപോകുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ വിമുക്തി പോലെയുളള പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. മദ്യത്തിന് പുറമേ കഞ്ചാവും മയക്കുമരുന്നുകളും ഇന്നത്തെ യുവതലമുറയെ അടിമകളാക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ വിമുക്തി പോലെയുള്ള പരിപാടികളിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു. നാളത്തെ കേരളം ലഹരി വിരുദ്ധ നവകേരളം എന്ന ലക്ഷ്യപ്രാപ്തിക്കായി 90 ദിന തീവ്ര ബോധവത്കരണ പരിപാടികള്‍ക്കാണ് ജില്ലയില്‍ സമാപനമായത്. ജില്ലാ കളക്ടര്‍ എം. അഞ്ജന അധ്യക്ഷത വഹിച്ചു.