തിരുവനന്തപുരം : തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍ എത്തിയിരുന്നു. ചികിത്സയുടെ തുടര്‍ച്ചയെന്നോണം നിര്‍ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ യാത്ര. 13 മുതല്‍ 16 വരെ തുടര്‍ പരിശോധനകള്‍ക്കും ശസ്ത്രക്രിയയ്ക്കും കോടിയേരി വിധേയനാവും. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച വിശ്രമമെടുത്താവും തിരിച്ചെത്തുക. ഭാര്യ വിനോദിനിയും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 17 മുതല്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം യാത്ര എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആശുപത്രിയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം വന്നതോടെ വെള്ളിയാഴ്ച തന്നെ പുറപ്പെടുകയായിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി