കൽപ്പറ്റ : ബാങ്ക് വായ്പാ കുടിശ്ശിഖയുടെ പേരിൽ വായ്പക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന നടപടികളിൽ നിന്നും ബേങ്ക് അധികൃതരെ പിൻതിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. ബാങ്ക് ജപ്തി നീക്കത്തിൽ മനംനൊന്താണ് മുൻ അഡീഷണൽ പബ്ലിക് പോസിക്യൂട്ടർ പുൽപ്പള്ളി ഇരുളത്തെ മുണ്ടോട്ടു ചുണ്ടയിൽ ടോമി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം തിരുനെല്ലിയിൽ ബേങ്ക് പീഢനം കാരണം ഒരു യുവ കർഷകനും ആത്മഹത്യ ചെയ്തിരുന്നു. ഇടപാടുകാരുടെ പലിശയും, കൂട്ടുപലിശയും, പിഴ പലിശയും വാങ്ങി സമ്പന്നമായി വളർന്ന ധനകാര്യ സ്ഥാപനങ്ങളെല്ലാം ഇടപാടുകാർ അനുഭവിക്കുന്ന പ്രതിസന്ധി കാലത്ത് അവരെ കടുത്ത പീഢനങ്ങൾക്ക് വിധേയമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടപാടുകാരെ ദ്രോഹിക്കുന്ന ബേങ്ക് സമീപനത്തിൽ മാറ്റം വരണം. അല്ലാത്ത പക്ഷം ബേങ്കുകൾ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. വയനാട് ആത്മഹത്യയുടെ നാടായി മാറാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി