• admin

  • February 11 , 2020

ന്യൂഡല്‍ഹി :

തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ പൊട്ടിച്ച് വായു മലിനമാക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ അന്തിമ ഫലപ്രഖ്യാപനം വരാനിരിക്കെയാണ് കെജ്‌രിവാളിന്റെ നിര്‍ദേശം. 

വോട്ടെണ്ണലില്‍ വലിയ മുന്നേറ്റം നടത്തുന്ന എഎപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് പകരം മധുര പലഹാര വിതരണവും വാദ്യഘോഷങ്ങളും ഉള്‍പ്പെടുത്തിയാവും വിജയാഘോഷം.  

ഡല്‍ഹിയിലെ വായുമലിനീകരണം കുറക്കുമെന്നത് ആം ആദ്മി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയിലും ഗാരന്റി കാര്‍ഡിലുമുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്.