കല്‍പ്പറ്റ : ലോകത്തുനിന്ന് വസൂരി ഇല്ലാതാക്കിയത് പോലെ പോളിയോ രോഗത്തെയും തുടച്ചുനീക്കാന്‍ പള്‍സ് പോളിയോ പോലെയുള്ള പ്രതിരോധ ചികിത്സ പരിപാടികളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അഭ്യര്‍ത്ഥിച്ചു. കല്പറ്റ ജനറല്‍ ആശുപത്രിയില്‍ പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. സോഷ്യല്‍ മീഡിയകളിലൂടെയുള്ള ദുഷ്പ്രചരണങ്ങള്‍ വിശ്വസിക്കരുത് എന്നും കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രതിരോധ ചികിത്സ എല്ലാവരും നല്‍കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ചടങ്ങില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന് സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി