• admin

  • January 22 , 2021

തായ്‌‍ലന്‍ഡ് :   തായ്‌‍ലന്‍ഡിലെ 20-കാരനായ മല്‍സ്യ തൊഴിലാളി ഒറ്റദിവസം കൊണ്ട് കോടീശ്വരനാകുകയാണ്. ചാലെര്‍ംചായ് മഹാപന്‍ എന്ന യുവാവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. സമീല ബീച്ചില്‍ മല്‍,്യബന്ധനം നടത്തുകയായിരുന്നു മഹാപന്‍. മഹാപന്റെ വലയില്‍ കുടുങ്ങിയത് 7 കിലോഗ്രാം ഭാരം വരുന്ന തിമിംഗലത്തിന്റെ ഛര്‍ദിയാണ്. മെഴുക് രൂപത്തിലാണ് ഛര്‍ദി കുടുങ്ങിയത്. ഇതിന് 1.7 കോടി രൂപയാണ് വില ലഭിക്കുക. കാലാവസ്ഥ മാറിയതുകൊണ്ട് മല്‍സ്യ ബന്ധനം അവസാനിപ്പിച്ച്‌ മടങ്ങാനൊരുങ്ങുകയായിരുന്നു മഹാപന്‍. ബോട്ട് കരയ്ക്കടുപ്പിക്കാനായി മടങ്ങിയപ്പോഴാണ് തിമിംഗല ഛര്‍ദി വലയില്‍ പിടിച്ചത്. തിമിംഗല ഛര്‍ദിയെ അംബര്‍ഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മി്കകാനാണ് ഇത് ഉപയോഗിക്കുന്നത്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാന്‍ ഉത്തമമായ തിമിംഗല ഛര്‍ദിക്ക് വലിയ വിലയാണ് ലഭിക്കുക. ആദ്യം കരുതിയത് പാറയാണെന്നാണ്. അംബര്‍ഗ്രിസിനെക്കുറിച്ച്‌ അറിയില്ലായിരുന്നു. ഗ്രാമത്തിലുള്ള മുതിര്‍ന്നവരോട് തിരക്കിയപ്പോഴാണ് ഇത്ര വിലയുള്ള സാധനമാണ് തനിക്ക് ലഭിച്ചതെന്ന് അറിയുന്നത്. ഇത് കണ്ടെത്തിയതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കരുതുന്നു. വില്‍ക്കാന്‍ തിരക്കില്ല. ഏജന്റ് മുഖേന അന്താരാഷ്ട്ര കച്ചവടം നടത്താനാണ് ഉദ്ദേശിക്കുന്നെതന്നും മഹാപന്‍ പറയുന്നു.