• admin

  • December 23 , 2021

കല്‍പ്പറ്റ : വയനാട് പ്രസ്‌ക്ലബില്‍ യാത്രയയപ്പും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷത്തെ സേവനത്തിന് ശേഷം വയനാട് പ്രസ്്ക്ലബില്‍ നിന്നും വിരമിക്കുന്ന ഓഫിസ് സെക്രട്ടറി വാസുദേവന്റെ യാത്രയയപ്പ് പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റുമായ ബിനു ജോര്‍ജ് ഉദ്ഘാടന ചെയ്തു. പ്രസ്്ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം കമല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായ പി.ഒ ഷീജ എന്നിവര്‍ വാസുദേവനുള്ള ഉപഹാരങ്ങള്‍ കൈമാറി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ്, എ.എസ് ഗിരീഷ്, കെ.ആര്‍ അനൂപ്, ഇല്ല്യാസ് പള്ളിയാല്‍, രതീഷ് വാസുദേവന്‍, ജിന്‍സ് തോട്ടുംകര, ഷമീര്‍ മച്ചിങ്ങല്‍, ഓഫിസ് അസിസ്റ്റന്റ് പ്രേമലത സംസാരിച്ചു. വാസുദേവന്‍ മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡന്റ് നീനു മോഹന്‍ നന്ദിയും പറഞ്ഞു. ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ പൊതുപ്രവര്‍ത്തകനായ പി.എം ജോയി ഉദ്ഘാടനം ചെയ്തു.   .. വിരമിക്കുന്ന വയനാട് പ്രസ്്ക്ലബ് ഓഫിസ് സെക്രട്ടറി വാസുദേവന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പി.ഒ ഷീജ ഉപഹാരം നല്‍കുന്നു