• admin

  • July 14 , 2022

മാനന്തവാടി :   ദേശിയ ജൈവ വൈവിധ്യ ബോർഡിന്റെ തീരുമാനത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നിർദേശ ത്തിലുമാണ് ജില്ലാ , ബി.എം.സി. കൾക്ക് രൂപം കൊടുത്തത്. 2008 ൽ തന്നെ പഞ്ചായത്ത് തല ത്തിൽ ബി.എം.സി. (ബയോ ഡൈവേഴ്സിറ്റി മേനേജിങ് കമ്മറ്റി )കൾ രൂപികരിച്ചിരുന്നു .എങ്കിലും ഫലപ്രദമായി നടന്നിരിന്നില്ല. ആയതി നാലാണ് ജില്ലാ , ബ്ലോക്ക് തല സമിതികൾക്ക് രൂപം കൊടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ചെയർമാനും ടി .സി.ജോസഫ് കൺ വീനറും , ജില്ലാ പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറിയായും സയന്റിസ്റ്റ് ഡോക്ടർ സുമ ടി. ആർ , എം.സതീദേവി (റിട്ടയേഡ് അധ്യാപിക) ചെറുവയൽ രാമൻ, പള്ളിയറ രാമൻ, ( പരബരാഗത ജൈ വകർഷകർ ) സി. എസ്. അൻവർ ( ജൈവ വൈവിധ്യ ബോഡ് മുൻ കോഡിനേറ്റർ) എന്നിവരട ങ്ങുന്ന എട്ടംഗ സമിതിയാണ്. അനധികൃതമായ മരം മുറിയുടെ ഭാഗമായി ദേശീയ ഹരിത ട്രൈബൂണൽ 157/21 നമ്പറായി സ്വമേധയാ കേസ് എടുത്തിരുന്നു . മരം മുറിച്ചതിന്റെ പാരി സ്ഥിതിക നഷ്ടം ഒ ഴിവാക്കാൻ മുറിച്ച മരത്തിന്റെ പത്ത് ഇരട്ടി മുപ്പതിനായിരം മരം നടാൻ കേരളത്തിലെ മുഴുവൻ ജില്ലാ പഞ്ചായത്തുകൾക്കും സ്റ്റേറ്റ് ജൈവവ വൈവിധ്യ ബോഡിന്റെ നിർദേശം വന്നിരിക്കുന്നു. അതിന്റെ ഭാഗമായി എല്ലാ പ ഞ്ചായത്ത്, നഗരസ ഭകളും മരം നടാൻ പറ്റിയ സ്ഥലം നിശ്ചയിച്ച് ജില്ലാ ബി.എം.സി യെ അറിയിക്കണമെന്ന് യോഗം തീരുമാനിച്ചു. ആവശ്യമായ തനത് മരങ്ങൾ സോഷ്യൽ ഫോ റസ്ടി നൽകണം. ജലാശയ ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി മുഴുവൻ പഞ്ചാ യത്ത് നഗരസഭകളിലും ഓരോ കുളം കണ്ടെത്തി ജില്ലാ സമിതിയെ അറിയിക്കേണ്ടതാണ്. ജൈവ വൈവിധ്യ ഭൂപടത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന വയനാട് അതീവ ഗുരുതര പ്ര ത്യാഗങ്ങൾ നേരിട്ടു കൊണ്ടിരിക്കയാണ്. സു വോളജി ഓഫ് ഇന്ത്യ കോഴിക്കോട് വിഭാ ത്തിന്റെ സർവ്വേയിൽ 214 ജീവജാലങ്ങൾ വംശനാശ ഭീ ഷണിയിലാണ്. ഭൂരി പക്ഷവും വയനാട്ടിൽ കുറുക്കൻ, മൂങ്ങ, മിന്നാമിനുങ്ങുകൾ , പലതരം തുമ്പികൾ, ചിത്രശലഭങ്ങൾ, കാക്ക, തുക്കനാം കുരുവികൾ, പല തരം നാടൻ മൽ സ്യങ്ങൾ, തേനീച്ചകൾ എല്ലാം ഇതിൽ പെടും. ഇവയെല്ലാം കർഷകന്റെ മിത്രം ആയിരുന്നു. മാരക മായ കീടനാശിനികൾ, മണ്ണിന്റെ ഘടന മനസ്സിലാക്കാതെ രാസവള പ്രയോഗം, വന ശോഷണം, ജലാശങ്ങളുടേയും, നെൽ പടങ്ങളും തരം മാറ്റപെട്ടത്, കാലാവസ്ഥ വ്യതിയാനവും കാരണം എന്നു ഗവേഷണ റിപ്പോർ ട്ടിൽ പറയുന്നു. ക്യാൻസർ പോലുള്ള മാരകരോഗം വർ ദ്ധിക്കുന്നു. ഇതിനു പരിഹാരം കണ്ടെത്താനായി എം.എൽ. എ മാർ , തൃതല പഞ്ചായത്തുകൾ , പ്രാദേശിക ബി.എം.സി. കൾ , ക്ലബുകൾ, ലൈബ്ര റികൾ, പരിസ്ഥിതി പ്രവൃത്തകരായ എൻ ജി ഒ കൾ, കോളേജ് എൻ എസ് എസ് , എൻ സി സി കൾ , വ്യാപാരി വ്യവസായികൾ എല്ലാവരേയും ഉൾ പെടുത്തി യോഗം വിളിക്കാനും ചെയർമാൻ ഷംസാദ് മരക്കാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ് ത് തീരുമാനിച്ചു.