• admin

  • October 6 , 2022

കൽപ്പറ്റ : വയനാട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു* വയനാട് ജില്ല പ്രൈവറ്റ് ഹോസപിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. താഴെ അരപറ്റയിൽ നടത്തിയ കൺവെൻഷൻ സി.ഐ .ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സഖാവ് വി.വി ബേബി ഉൽഘാടനം ചെയ്തു. സംസ്ഥാനത്തെ സ്വകാര ആശുപത്രിയിലെ മിനമം വേതനം കേരള ഹൈകോടതി സ്റ്റേ ചെയ്തിട്ട് വർഷങ്ങൾ പിന്നിട്ടു. അതിനാൽ ഈ മേഖലയിലെ ജീവന കാർക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് സ്റ്റേ നീക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ കൺവെൻഷൻ ആവശ്യപെട്ടു.ബിനു കടശ്ശിക്കുന്ന്‌ യു.കരുണൻ, പി.രാമചന്ദ്രൻ, എൻ കെ.ഷിജിത്ത്, ഒ.ശാന്ത, ബിജേഷ് ബാലകൃഷ്ണൻ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.