• admin

  • October 6 , 2022

കൽപ്പറ്റ :   വയനാട് ജില്ലാ അത് ലറ്റിക് അസോസിയഷൻ്റെ നേതൃത്വത്തിൽ ജില്ലാ അത് ലറ്റിക് മീറ്റ് കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ തുടങ്ങി..   ആകെയുള്ള 107 മത്സര ഇനങ്ങളിൽ ആദ്യദിനം 63 മത്സരങ്ങൾ പൂർത്തിയായപ്പോൾ 60 പോയിൻ്റ് നേടിയ കാട്ടിക്കുളം സ്പോർട്സ് അക്കാദമിയാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള പനമരം ക്രസൻ്റ് പബ്ലിക് സ്കൂൾ 28 പോയിൻ്റും മൂന്നാം സ്ഥാനക്കാരായ ജില്ലാ സ്പോർട്സ് അക്കാദമിക്ക് 20 പോയിൻ്റുമാണ് ഒന്നാം ദിവസം ലഭിച്ചത്‌ .ജി.എച്ച്.എസ്.എസ്. തൃശ്ശിലേരിക്ക് 17 പോയിൻ്റ് ലഭിച്ചു. 35 ക്ലബ്ബുകളിൽ നിന്നായി 600 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്.