കല്‍പ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (30.12.21) 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.31 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135399 ആയി. 133954 പേര്‍ രോഗമുക്തരായി. നിലവില്‍ 675 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 690 പേര്‍ ഉള്‍പ്പെടെ ആകെ 7572 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1254 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി 11, പുല്‍പ്പള്ളി 7, മാനന്തവാടി, മീനങ്ങാടി, മുള്ളന്‍കൊല്ലി 6 വീതം, മുട്ടില്‍, നെന്മേനി, വൈത്തിരി 4 വീതം, കല്‍പ്പറ്റ, മേപ്പാടി, പനമരം 3 വീതം, കോട്ടത്തറ 2, അമ്പലവയല്‍, നൂല്‍പ്പുഴ, തവിഞ്ഞാല്‍, തിരുനെല്ലി, വെള്ളമുണ്ട ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്നാട്ടില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശിക്കും, ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട, മീനങ്ങാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി