• admin

  • December 26 , 2021

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (26.12.21) 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 29 പേർക്ക് സമ്പര്‍ക്കത്തി ലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135145 ആയി. 133636 പേര്‍ രോഗമുക്തരായി. നിലവില്‍ 788 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 732 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 807 പേര്‍ ഉള്‍പ്പെടെ ആകെ 9234 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 446 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.   *രോഗം സ്ഥിരീകരിച്ചവര്‍* മുള്ളൻകൊല്ലി 8 , ബത്തേരി 3 , കൽപ്പറ്റ , മാനന്തവാടി , നൂൽപ്പുഴ എടവക , പുൽപ്പള്ളി , പൂതാടി 2 വീതം , പനമരം , നെന്മേനി , വെങ്ങപ്പള്ളി , മേപ്പാടി , തവിഞ്ഞാൽ , മീനങ്ങാടി ഒരോരുത്തർക്കു മാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽ നിന്ന് വന്ന തിരുനെല്ലി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു .