• admin

  • February 6 , 2022

കൽപ്പറ്റ :   വയനാട് ജില്ലയിൽ നിയമ വിധേയമല്ലാത്ത ലോൺ ആപ്പ് വഴി ലോൺ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യപകമാവുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിദേശ ബന്ധങ്ങൾ ഉള്ള കമ്പനികൾ വിവിധ സംസഥാനത്തുള്ള ജീവനക്കാരെ നിയമിച്ചു കൊണ്ടും വ്യാജ സിം കർഡുകൾ , ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് കൊണ്ടുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്.റിസേർവ് ബാങ്കിന്റെ അനുമതി യില്ലാതെ ഇന്റർനെറ്റ്‌ വഴിയും സോഷ്യൽ മീഡിയ അപ്പുകൾ വഴിയും പരസ്യം ചെയ്താണ് ഇത്തരം തട്ടിപ്പിന് ഇരകളെ ഇവർ കണ്ടെത്തുന്നത്. ഫോണിൽ ഉത്തരം ലോൺ അപ്പുകൾ ഇൻസ്റ്റാൾ ചെയുന്നതോടെ ലോൺ എടുക്കാൻ ശ്രമിക്കുന്ന ആളുടെ മൊബൈൽ ഫോൺ തട്ടിപ്പകാരുടെ നിയന്ത്രണത്തിൽ ആവുന്നു. തുടർന്ന് ഫോണിലെകോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുകാരുടെ അടുക്കൽ ലഭിക്കുന്നു. യാതൊരു വിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുനത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പ് കാരുടെ ഭീമമായ സർവീസ് ചാർജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധി ഉള്ള ഇങ്ങനെയുള്ള ലോൺ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയയുടെ പതിന്മടങ് ആണ്. നിശ്ചിത കാലാവധിക്ക് ഉള്ളിൽ . ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ അപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോൺ എടുക്കാൻതട്ടിപ്പ്കാർ പ്രേരിപ്പിക്കുകകയും അതിൽ നിന്നും ലഭിക്കുന്ന പണം പഴയ ലോൺ ക്ലോസ് ചെയ്യാനുമാണ് അവർ ഉപയോഗിക്കുന്നത്. ഇങ്ങനെ കുറഞ്ഞ സമയം കൊണ്ട് ലോൺ എടുത്തവരെ ഭീമമായ കടക്കണിയില്ലേക്കു തള്ളിയിട്ടു ലോൺ തിരിച്ചു അടക്കാനായി തുടർച്ചയായി ഫോൺ കാൾ വഴിയും വാട്സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തിരിച്ചു പിടിക്കുന്നത്.കൂടാതെ ആപ്പ് ഇൻസ്റ്റാൾ ചെയുമ്പോൾ ലഭിക്കുന്ന പെർമിഷൻ വഴി തട്ടിപ്പുകാർ കരസ്തമാക്കുന്ന ഫോണിലെ കോൺടാക്ട്നമ്പറുകൾ ഉപയോഗിച്ച് ലോൺ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകൾ നിർമിച്ചും ലോൺ എടുത്തയാളുടെ മോർഫ് ചെയ്ത ഫോട്ടോ ഗ്രൂപുകളിൽ പ്രചരിപ്പിച്ചും ലോൺ എടുത്തയാളെ മോശക്കാരനാക്കിയുമാണ് സമ്മർദ്ധത്തിൽ ആക്കുന്നത്. ജനങ്ങൾ വായ്പ്പക്കായി അംഗീകൃത ഏജൻസികളെ സമീപിക്കേണ്ടതുംഅനാവശ്യ മൊബൈൽ അപ്പുകൾഫോണിൽ ഇൻസ്റ്റാൾ ചെയുന്നതിൽ ശ്രദ്ധിക്കേണ്ടതും ഫോണിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതായി സംശയം തോന്നിയാൽ ഫോൺ ഫോർമാറ്റ്‌ ചെയ്തു ഉപയോഗിക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഭീഷണി ഉണ്ടെങ്കിൽ സൈബർ പോലീസുമായി ബന്ധപ്പെടേണ്ടതുമാണ്.