• Lisha Mary

  • March 30 , 2020

വയനാട് : ജില്ലയില്‍ 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂപ്പൈനാട്, കമ്പളക്കാട് സ്വദേശികള്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്ത് നിന്ന് എത്തിയവരാണ്. മൂപ്പൈനാട് സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറായി. കമ്പളക്കാട് സ്വദേശിയുടേത് തയ്യാറാക്കി വരികയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച തൊണ്ടര്‍നാട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 1174 പേര്‍ കൂടി നിരീക്ഷണത്തില്‍ ജില്ലയില്‍ ഇന്ന് 1174 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിലാകെ 7906 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരുള്‍പ്പെടെ 12 പേര്‍ ആശുപത്രിയിലും 7894 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.