• admin

  • November 8 , 2022

മലപ്പുറം : വണ്ടൂരില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ ജി എം ഒ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തി. കെ ജി എം ഒ എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ: എ കെ റഊഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. കെ പി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി, ഡോ ടി എ അശോക വത്സല, ഡോ. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ഷംസുദ്ദീന്‍ പുലാക്കല്‍,ഡോ. ജലീല്‍, ഡോ. മുരളീധരന്‍, ഡോ. ഗീത, ഡോ. മിനി എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി ഡോ. പി.എം ജലാല്‍ പി.എം സ്വാഗതം പറഞ്ഞു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദ്ദം നടക്കുന്നുണ്ട്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.