കല്‍പ്പറ്റ : ലൈഫ് മിഷന് ഭവന പദ്ധതിയുടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവരേയും പദ്ധതിയ്ക്ക് കീഴില്‍ കൊണ്ടു വരുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന് പറഞ്ഞു. പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ ജില്ലയിലെ 12476 കുടുംബങ്ങള്‍ക്കാണ് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. മാനന്തവാടി ബ്ലോക്കില്‍ 2574, കല്‍പ്പറ്റ ബ്ലോക്കില്‍ 3570, ബത്തേരി ബ്ലോക്കില്‍ 1625, പനമരം ബ്ലോക്കില്‍ 2279, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ 642, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 866, ബത്തേരി മുനിസിപ്പാലിറ്റിയില്‍ 706 എന്നിങ്ങനെയാണ് ബ്ലോക്ക്,നഗരസഭാ തലത്തില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. ചടങ്ങില്‍ സി.കെ.ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി