• admin

  • July 11 , 2022

മാനന്തവാടി : ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ നവീനങ്ങളായ ആശയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുകയാണ് മാനന്തവാടി സെൻറ് ജോസഫ്സ് ടിടിഐ. ലഹരിപ്പിശാചിന് തീയിട്ടു കൊണ്ടാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തിന്റെ സമാപനം നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകവലി എന്നെല്ലാമുള്ള പേരുകൾ ധരിച്ചെത്തിയ ലഹരിപ്പിശാചിനെ സ്കൂളിന്റെ നടുമുറ്റത്ത് തടഞ്ഞുനിർത്തി തല അടിച്ചുടച്ച് തീ കൊളുത്തുകയാണ് ചെയ്തത്. പുസ്തകങ്ങളും അക്ഷരമാലകളും വലിച്ചുകീറി നിന്നിരുന്ന ലഹരിപ്പിശാചിന്റെ ശിരസ്സ്, പിടിഎ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറയാണ് തകർത്തത്. തുടർന്ന് ലഹരിവിരുദ്ധ വേദി അംഗങ്ങളും എം ടി എ പ്രസിഡണ്ട് എം.എസ് മഞ്ജുഷയും ചേർന്ന് ലഹരി പിശാചിന് തീകൊളുത്തി . ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിജ്ഞയും ഇതോടൊന്നിച്ച് മുഴങ്ങി. പ്രിൻസിപ്പൽ അന്നമ്മ എം ആൻറണി, സ്റ്റാഫ് സെക്രട്ടറി മിനി ജോൺ, സീനിയർ അസിസ്റ്റൻറ് ബിന്ദു പി.എൽ, എസ് ആർ ജി കൺവീനർ ജോസ് ജോസഫ്, സ്റ്റാഫ് അംഗങ്ങളായ പി.എ.ജെയിംസ് ,ജെൻട്രി പോൾ, സ്മിത ജോസ്, ജോസ് പള്ളത്ത്, അബ്ദുൾസലാം എം എച്ച്, വിദ്യാർത്ഥി പ്രതിനിധികളായ ഡോൺ ജോളി, നിവേദ്യ എം.എസ് എന്നിവർ പ്രസംഗിച്ചു