ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായില്ല. ജനത്തിരക്കു കാരണം കേജ്രിവാളിന്റെ റോഡ് ഷോ മൂന്നു മണിക്കു മുമ്പ് റിട്ടേണിങ് ഓഫീസറുടെ കെട്ടിടത്തിനു സമീപം എത്താതിരുന്നതാണു കാരണം. നാളെ പത്രിക സമർപ്പിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു. ഇന്ന് റോഡ് ഷോയ്ക്കു ശേഷം നാമനിർദേശ പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ വൻ ജനാവലി പങ്കെടുത്ത റോഡ് ഷോ സമാപിക്കാൻ വൈകിയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ അദ്ദേഹത്തിന് നാമനിർദേശ പത്രിക പൂരിപ്പിച്ച് വരണാധികാരിയുടെ ഓഫീസിൽ എത്താനായില്ല. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. 11നു ഫലമറിയാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി