• admin

  • January 26 , 2020

ദിസ്പൂര്‍ :

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ അസമിലെ അഞ്ചിടങ്ങളില്‍ സ്‌ഫോടനം. ദിബ്രുഗഢില്‍ എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.

അസമിലെ സോയാര്‍ഡോ ജില്ലയിലെ സോനാരി മേഖലയിലും ദുലൈജന്‍ മേഖലയിലും ഡൂം ഡൂമയിലുമാണ് മറ്റ് സ്‌ഫോടനങ്ങള്‍. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു.