• admin

  • July 19 , 2022

കൽപ്പറ്റ :   വയനാട് ജില്ലയിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമായ പൾസ് എമർജൻസി ടീം കേരളയ്ക്ക് വയനാട് ജില്ലയിലെ സാമൂഹ്യപ്രവർത്തകനും വ്യാപാരിയുമായ സി.കെ. ഉസ്മാൻ ഹാജി നൽകിയ റെസ്ക്യൂ ഉപകരണങ്ങൾ ജില്ലാ കലക്ടർ എ. ഗീത പൾസ് എമർജൻസി ടീമിനു കൈമാറി. പ്രസ്തുത ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വീഡിയോ കോൺഫ്രൻസ് വഴി നേതൃത്വം നൽകി. പരിപാടിയിൽ ജില്ലാ പോലീസ് ചീഫ് ആർ. ആനന്ദ് ഐ.പി.എസ്., എ.ഡി.എം. എൻ. ഐ.ഷാജു , ഡെപ്യൂട്ടി കലക്ടർമ്മാരായ അജീഷ് കുന്നത്ത്, വി.അബൂബക്കർ, ഹുസൂർ ശിരസ്താർ ടി.പി.ഹാരിസ്, ഡി.എം. ജൂനിയർ സൂപ്രണ്ട് ജോയ് തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൾസ് എമർജൻസി ടീം കേരള പ്രസിഡന്റ്‌ അഹമ്മദ്‌ ബഷീർ, ജനറൽ സെക്രട്ടറി സലീം കൽപ്പറ്റ, ട്രഷറർ ആനന്ദൻ പാലപ്പറ്റ, പി.ആർ.ഒ. ഷെരീഫ് മീനങ്ങാടി, അഷ്‌റഫ്‌. ടി.എം, ഷാനവാസ്‌.കെ, പ്രകാശ് പ്രസ്കോ, എന്നിവർ പങ്കെടുത്തു.