• admin

  • February 11 , 2020

തൃശൂര്‍ : റബ്ബര്‍, പ്ലാസ്റ്റിക് അധിഷ്ഠിത വ്യവസായങ്ങളുടെ പുരോഗതിക്കും സംരംഭകത്വ വികസനത്തിനുമായി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന യന്ത്ര പ്രദര്‍ശന മേളയില്‍ ഈ സേവന കേന്ദ്രവും ഭാഗമായി. ഈ സ്ഥാപനത്തിലൂടെ വിലപിടിപ്പുള്ള റബ്ബര്‍, പ്ലാസ്റ്റിക് പ്രോസസ്സിംഗ് യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കി. ഇതിന് പുറമെ റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ മോള്‍ഡുകള്‍, ഡൈകള്‍ എന്നിവയുടെ നിര്‍മ്മാണം, യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍, റബ്ബര്‍, പ്ലാസ്റ്റിക് സംയുക്തങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ബന്ധപ്പെട്ട രാസവസ്തുക്കളുടെയും ഗുണനിലവാര പരിശോധന നടത്തല്‍ എന്നിവയും സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളാണ്. ഈ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ട പരിശീലനങ്ങള്‍, സെമിനാറുകളും എന്നിവയും കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ സംഘടിപ്പിക്കുന്നുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളും സംരംഭകരും ആഗ്രഹിക്കുന്ന വിധത്തില്‍ വികസിപ്പിച്ചെടുക്കുന്നുമുണ്ട് ഇവിടെ. ചെറുകിട വ്യവസായങ്ങള്‍ക്കും സംരംഭകര്‍ക്കും സാങ്കേതിക പരിജ്ഞാനം നല്‍കുന്നു. കൂടാതെ ജനറല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആധുനിക യന്ത്രങ്ങളില്‍ പരിശീലനം നല്‍കല്‍, റബ്ബര്‍, പ്ലാസ്റ്റിക്, കെമിസ്ട്രി എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ പ്രൊജക്ടുകള്‍ക്കും ഗവേഷണത്തിനും സഹായങ്ങള്‍ എന്നിവയും നല്‍കി വരുന്നുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഇന്‍ഡസ്ട്രിയല്‍ നഗറിലാണ് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.