• Lisha Mary

  • March 15 , 2020

റിയാദ് : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയം. സൗദിയിലെത്തുന്ന മുഴുവന്‍ വിദേശികളും പതിനാല് ദിവസം പുറത്തിറങ്ങരുത്. സ്വന്തം മുറികളില്‍ കഴിയണമെന്ന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇന്നലെ മുതല്‍ സൗദിയിലെത്തിയ മുഴുവന്‍ വിദേശികളും പതിനാല് ദിവസം പുറത്തേക്കൊന്നും ഇറങ്ങരുതെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇവര്‍ സ്വന്തം മുറികളില്‍ തന്നെ കഴിയണം. ഏത് വിദേശ രാജ്യത്ത് നിന്നുള്ളവരാണെങ്കിലും ഈ നിര്‍ദ്ദേശം പാലിച്ചിരിക്കണം. വിദേശ സന്ദര്‍ശം കഴിഞ്ഞ് എത്തുന്ന സ്വദേശികള്‍ക്കും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിച്ചത് മുതല്‍ പതിനാല് ദിവസത്തേക്കാണ് വീടുകളില്‍ കഴിയേണ്ടത്. ഇങ്ങിനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് ജോലിക്ക് ഇളവ് നല്‍കുന്നുണ്ട്. പതിനാല് ദിവസത്തേക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.