കാസര്‍കോട് : ടിപ്പര്‍ വാഹനത്തിന്റെ നാലുവശത്തും രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയും രജിസ്‌ട്രേഷന്‍ നമ്പര്‍ മടക്കി വെച്ചും നമ്പര്‍ തെളിയാത്ത രീതിയില്‍ ചെളിയോ ടാറോ കൊണ്ട് മറഞ്ഞ രീതിയിലോ സര്‍വ്വീസ് നടത്തുന്ന ടിപ്പര്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു നിര്‍ദേശം നല്‍കി. ജില്ലാതല റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ടിപ്പര്‍ ലോറികളുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ചേസിസ് നമ്പര്‍ തന്നെയാണോ വാഹനത്തിന് എന്ന് പരിശോധിച്ച് ഉറപ്പു വരുത്തും. രാവിലെ ഒന്‍പത് മുതല്‍ 10 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ 5 വരെയുമുള്ള സ്‌കൂള്‍ സമയത്ത് ഇത്തരം ടിപ്പര്‍ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തി വരുന്നത് പെര്‍മിറ്റ് വ്യവസ്തകള്‍ക്ക് വിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇന്ന് മുതല്‍ (ഫെബ്രുവരി 20) പ്രത്യേക വാഹന പരിശോധനയുണ്ടായിരിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി