• admin

  • June 29 , 2022

വാരാമ്പറ്റ : ജി.എച്ച്.എസ് വാരാമ്പറ്റയിലെ പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി പാരന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റുമായ പി.എ അസീസ് അധ്യക്ഷത വഹിച്ചു. പരിശീലകൻ ടി.ജെ ജോസഫ് ക്ലസ്സെടുത്തു.   വി.ടി.സുലൈമാൻ,സജിത്ത്.കെ,അബ്ദുൽ സലാം.സി തുടങ്ങിയവർ സംസാരിച്ചു.   കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുവാൻ രക്ഷിതാക്കൾ തെയ്യാറാവണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.