കൽപ്പറ്റ : തൃക്കാക്കര വിജയത്തിൻ്റെ അഹംഭാവം കൊണ്ടാണ് യു.ഡി.എഫ്.അക്രമങ്ങൾ കാണിച്ചുകൂട്ടുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ.പിണറായി സർക്കാരിന് പിന്തുണ അറിയിച്ച് കൽപ്പറ്റയിൽ എൽ.ഡി.എഫ്. നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരിരുമ്പല്ല ഉരുക്കിൻ്റെ കരുത്താണ് പിണറായിക്ക് .മകളെ ആക്ഷേപിച്ചാലും തളരില്ല .ആർ .എസ് .എസ് . പോറ്റി വളർത്തിയ നായിക ഇപ്പോൾ കോൺഗ്രസിൻ്റെ നായികയായെന്നും എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ വരുമെന്നും ജയരാജൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ 900 കാര്യങ്ങളാണ് ജനങ്ങൾക്ക് മുമ്പിൽ വെച്ചത് .ഒന്നാം പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ 2021 ലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 91 - ൽ നിന്ന് 99 -ലേക്ക് സീറ്റ് വർദ്ധിച്ചു. യു.ഡി.എഫ്. വല്ലാത്ത വെപ്രാളത്തിലാണ്. മുഴുവൻ പ്രഖ്യാപനങ്ങളും എൽ.ഡി.എഫ് - നടപ്പാക്കിയാൽ യു.ഡി.എഫ്. ഇവിടെ ഇല്ലാതാകും. ജനങ്ങൾ പൊറുതിമുട്ടി സർക്കാരിനെതിരെ തിരിയണം.അതിനാണ് യു.ഡി.എഫ്. ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭിക്കാൻ തലയിൽ മുണ്ടിട്ട് യു.ഡി.എഫ്.എം.എൽ.എ മാർ ' കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. ബഹുജനറാലിയിൽ ആയിര കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി