: തിരുവനന്തപുരം: യുവാവ് കുത്തി പരിക്കേല്‍പ്പിച്ച 17 കാരിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൗജന്യ ചികിത്സ നല്കാന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ നിര്‍ദ്ദേശിച്ചു. എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ചയാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജിലെത്തിച്ചത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജിലും വിദഗ്ധ ചികിത്സ നല്കാന് നിര്‍ദേശിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തി . ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്ന് പോകുന്ന അവസ്ഥയിലാണ്. അതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്കുട്ടിയിപ്പോള്. ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്, പ്ലാസ്റ്റിക് സര്‍ജറി, ഗൈനക്കോളജി, മെഡിസിന് എന്നീ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി